2011, ജൂലൈ 27, ബുധനാഴ്‌ച

സ്ത്രീകള്‍ മാത്രം ഇവിടെ ജീവിക്കട്ടെ

പ്രിയപ്പെട്ട ബ്ലോഗ്ഗെര്‍മ്മാരെ , ഞാന്‍ ഒരിക്കലും ഒരു സ്ത്രീ വിദ്വേഷി അല്ല . പക്ഷെ പൊള്ളുന്ന കുറെ സത്യങ്ങള്‍ ഇന്ന് സമൂഹത്തില്‍ നടക്കുന്നുണ്ട് , സ്വന്തം അനുഭവത്തില്‍ നിന്നും അറിഞ്ഞതും കണ്ണും കത്തും ഉണ്ടായിപ്പോയതുകൊണ്ട്‌ കാണേണ്ടിയും കേള്‍ക്കേണ്ടിയും വന്ന കുറെ സത്യങ്ങള്‍ , പലരും പലപ്പോഴും പലയിടത്തും പറഞ്ഞു പോയിട്ടുല്ലതാണ് എങ്കിലും ........ഇന്നത്തെ സമൂഹത്തില്‍ ഇത് വളരെ പ്രസക്തമാണ്‌ .

                        സ്ത്രീ പീഡനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചോര തിളക്കുകയും , അത് ചെയ്തവന്റെ ഒന്‍പതു തലമുറയെയും വരെ തന്തക്കു വിളിക്കുകയും ചെയ്യുന്ന മലയാളി, നമുക്ക് ഒരിക്കലും അന്ഗീകാരിക്കാന്‍ പറ്റുന്നതല്ല സ്ത്രീകല്ല്ക് നേരെയുള്ള അതിക്രമങ്ങള്‍ , കാരണം നമുക്കും അമ്മയും, സഹോദരിയും ഉണ്ട് , സ്ത്രീത്വത്തെ മുരിവെല്‍പ്പിക്കുന്നതരയാലും ശരി അവര്‍ ശിക്ഷിക്കപ്പെടനം . മാതൃകപരമയിത്തന്നെ , അക്കാര്യത്തില്‍ സംശയമില്ല .
                   
                     ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നത് അത്തരം സംഭാവങ്ങലെയല്ല . മറിച്ച്‌  ബഹു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌ ശ്രീ കെ ജി ബാലകൃഷ്ണന്‍ പോലും സമ്മതിച്ച കാര്യം , സ്തീധന പീഡനം , ഗാര്‍ഹിക പീഡനം എന്നിവയില്‍ കൂടുതലും ആ നിയമങ്ങളെ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതാണ്‌ എന്ന് . അതിനെ പറ്റിയാണ് ...................
              മുന്‍ കൊല്‍ക്കൊത്ത ,ആന്ദ്രപ്രദേശ്‌  ഹൈകോടതി ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ശ്രീ പ്രവ ശങ്കര്‍ മിശ്രജി സക്ഷ്യപ്പെടുതുന്നത് 498 a  അതായതു സ്ത്രീധന പീഡന ,ഗാര്‍ഹിക പീഡന കേസുകളില്‍ 98 % വും വ്യാജമായിരുന്നു എന്നാണ് .
            എന്നാല്‍ കേസുകളെല്ലാം ഇങ്ങനെയവനമെന്നില്ല , പക്ഷെ നിര്‍ഭാഗ്യവശാല്‍ ഭുരിഭാഗം കേസുകളും അങ്ങനെയാണ് .
                   ഇപ്പോള്‍ ഇങ്ങനെ ഈ വിഷയത്തെപ്പറ്റി എഴുതാനുള്ള കാരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു കോടതിയില്‍ വച്ച് യദ്രിചികമായി കണ്ട ഒരു രംഗമാണ് . ഗാര്‍ഹിക പീഡന നിയമമനുസരിച്ച് പരാതി നല്കാന്‍ വന്ന ഒരു യുവതിയുടെ പരാതി , രാത്രി സമയങ്ങളില്‍ തന്റെ ആണ്‍/ പെണ്‍ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെ ഭര്‍ത്താവു തടയുന്നു എന്നാണ്. അതിനെതിരെ ഇതു സമയത്തും തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വീട്ടില്‍ വരാനും ഭര്‍ത്താവു അത് ചോദ്യം ചെയ്യുന്നതില്‍ നിന്നും സംരക്ഷണം വേണമെന്നും ആണ് അവരുടെ ആവശ്യം. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പണിയിച്ച വീടനെന്നോര്‍ക്കണം . ഇതാണോ ഗാര്‍ഹിക പീഡനം ? ചില ഉത്തരാധുനിക സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ എന്നെ തെറി പറയുമായിരിക്കും എന്നാലും സാരമില്ല, ഇവളെയോക്കെ നല്ല പച്ച മടല് വെട്ടി അടിക്കണം അതാണ് വേണ്ടത്.
                    നമ്മുടെ സമൂഹത്തില്‍ വിവാഹ മോചനങ്ങള്‍ കൂടാനുള്ള പ്രധാന കാരണം , സ്ത്രീകളുടെ അവിഹിത ബന്ധങ്ങളനെന്നത് ഒരു യാഥാര്‍ത്ഥ്യമാണ് . ശ്രീ വിമോച്ചകരെന്നു നടിക്കുന്നവര്‍ അതൊരിക്കലും സമ്മതിച്ചു തരില്ല എങ്കില്‍ പോലും അതാണ് സത്യം . ഒന്നും വേണ്ട കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പത്രത്തില്‍ വന്ന ചുരുക്കം ചില വാര്‍ത്തകളാണിത്.


        1      ഭര്‍ത്താവിനെ കൈവിട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ വീട്ടമ്മ പുതിയ കാമുകനൊപ്പം വീണ്ടും ഒളിച്ചോടി. തിരുവനന്തപുരം തൂങ്ങാം‌പാറയിലാണ് സംഭവം. തൂങ്ങാം‌പാറ സ്വദേശിയായ യുവാവിന്‍റെ ഭാര്യയാണ് പെയിന്‍റിംഗ് തൊഴിലാളിക്കൊപ്പം ഒളിച്ചോടിയത്. മൂന്നുമക്കളുടെ മാതാവാണ് ഈ യുവതി. മൂത്തമകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

തന്‍റെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് തൂങ്ങാം‌പാറ സ്വദേശി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും പെയിന്‍റിംഗ് തൊഴിലാളിയെയും കൊട്ടിയത്തു നിന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കി. പെയിന്‍റിംഗ് തൊഴിലാളിക്കൊപ്പം താമസിക്കാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചതിനാല്‍ യുവതിയെ കാമുകനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂങ്ങാം‌പാറയിലെ മറ്റൊരു യുവാവിനൊപ്പമാണ് ഈ യുവതി ഒളിച്ചോടിയത്.

2       വിവാഹമോചനത്തിന് വിസമ്മതിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പിന്നീട് വിവാഹമോചനത്തിന് ഭര്‍ത്താവ് സമ്മതിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഭാര്യ ഭീഷണിപ്പെടുത്തി. ഇതിനിടെ കാമുകനെ വിവാഹം കഴിച്ച ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് കോടതിയില്‍ പരാതിയും നല്‍കി.

പൊന്നൂക്കര സ്വദേശി സലേഷ് രാജിന്‍റെ ഭാര്യ രജിതയാണ് കാമുകനായ അംബുജാക്ഷനോടൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തത്. രണ്ടുവര്‍ഷം മുമ്പാണ് സലേഷ് രാജും രജിതയും വിവാഹിതരായത്. അതിര്‍ത്തി രക്ഷാസേനയില്‍ ഉദ്യോഗസ്ഥനാണ് സലേഷ്. വിവാഹശേഷം സ്വന്തം വീട്ടിലാണ് രജിത താമസിച്ചിരുന്നത്. ഇതിനിടെ രജിതയും അംബുജാക്ഷനും തമ്മില്‍ പ്രണയത്തിലായി. ഒരു ദിവസം സലേഷിനെ ഫോണില്‍ വിളിച്ച് രജിത വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചനം നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് നാട്ടിലെത്തിയ സലേഷ് രജിതയെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും രജിത അംബുജാക്ഷനോടൊപ്പം ഒളിച്ചോടുകയായിരുന്നു. സലേഷിന്‍റെ പരാതിയെ തുടര്‍ന്ന് രജിതയെയും അംബുജാക്ഷനെയും പൊലീസ് പിടികൂടി. അപ്പോഴേക്കും ഇരുവരും ക്ഷേത്രാചാര പ്രകാരം വിവാഹം നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അംബുജാക്ഷനൊപ്പം പോകാനാണ് രജിത താല്‍പ്പര്യം പ്രകടിപ്പിച്ചത്.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് സലേഷും രജിതയുമായുള്ള വിവാഹമോചനം ഉടന്‍ നടത്തണമെന്ന് തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനം വേണമെങ്കില്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് രജിത സലേഷിനെ ഭീഷണിപ്പെടുത്തി. ഇതോടെ, തന്നോടൊപ്പമുള്ള വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ച രജിതയ്ക്കെതിരെ സലേഷ് കോടതിയെ സമീപിക്കുകയായിരുന്നു.

3            കാഞ്ഞങ്ങാട് : കെ എസ് ആര്‍ ടി സി കണ്ടക്ടറുടെ ഭാര്യ രണ്ടു കുട്ടികളേയും കൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടി. കല്ലൂരാവി സ്വദേശിനിയും കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ എം കുഞ്ഞാമദിന്റെ ഭാര്യ റഷീദ(30) യാണ് കാമുകനോടൊപ്പം ഒളിച്ചോടിപോയത്. മൂന്ന് ആണ്‍കുട്ടികളുള്ള റഷീദ ഒന്നര വയസ്സുള്ള ശിഹാബ്, ഒമ്പതു വയസുള്ള മുഹമ്മദ് സിയ എന്നീ രണ്ടു കുട്ടികളുമായി ഫെബ്രുവരി 23 ന് കാമുകനും വലിയ പറമ്പ് സ്വദേശിയുമായ പി കെ നസീര്‍ എന്ന യുവാവുമായി ഒളിച്ചോടിയതെന്ന് ഭര്‍ത്താവ് കുഞ്ഞാമദ് ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയെ ഡോക്ടറെ കാണിക്കാനുണ്ടെന്ന് പറഞ്ഞാണ് റഷീദ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

4                  ചിറ്റാരിക്കല്‍: ഒരു മാസം മുമ്പ്‌ വിവാഹിതയായ യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി. പാലാവയല്‍ കുന്നുപുറത്ത്‌ അജീഷ്‌ തോമസിന്റെ ഭാര്യ പുളിങ്ങോത്തെ ജിസ്‌മി (19)യെ കാണാനില്ലെന്ന്‌ പറഞ്ഞ്‌ അജീഷ്‌ തോമസ്‌ ചിറ്റാരിക്കല്‍ പോലിസില്‍ പരാതി നല്‍കിയത്‌.

നവംബര്‍ 11 മുതല്‍ ജിസ്‌മിയെ കാണാനില്ലെന്നും അയല്‍വാസിയായ അനീഷിന്റെ കൂടെ ഒളിച്ചോടിയതായി സംശയിക്കുന്നുവെന്നും കാണിച്ചാണ്‌ അജീഷ്‌ തോമസ്‌ പരാതി നല്‍കിയത്‌. ഒക്ടോബര്‍ 18നാണ്‌ ജിസ്‌മിയുടെ വിവാഹം നടന്നത്‌. ചിറ്റാരിക്കല്‍ പോലിസ്‌ അന്വേഷണം ആരംഭിച്ചു.


5           ആലുവ: അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് അനാഥരായ രണ്ട് കുട്ടികള്‍ ജനസേവ ശിശുഭവനില്‍ അഭയംതേടി. തമിഴ്‌നാട് രാമദാസപുരം തിരുനിന്റവൂര്‍ സ്വദേശികളായ നാഗവല്ലി (11), ശിവ (ആറ്) എന്നീ കുട്ടികളാണ് ജനസേവയില്‍ എത്തിയത്.
ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ നാഗവല്ലിയും രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ശിവയും പിതാവായ രാജയോടും അമ്മ അമലുവിനോടുമൊപ്പം തമിഴ്‌നാട് പൂന്തമല്ലി താലൂക്കില്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി കൂലിപ്പണി കഴിഞ്ഞുവരുന്ന അച്ഛനും അമ്മയും തമ്മില്‍ നിത്യവും വഴക്കുണ്ടാകാറുണ്ടെന്ന് നാഗവല്ലി പറയുന്നു. വീട്ടില്‍ മിക്കപ്പോഴും പട്ടിണിയായിരുന്നു. വീട്ടിലെ വഴക്ക് മൂലം രാജ ജോലി തേടി കേരളത്തിലെത്തി. വല്ലപ്പോഴും മാത്രമാണ് വീട്ടില്‍ ചെല്ലാറുള്ളത്. ഇതിനിടയില്‍ അമ്മ മറ്റൊരാളുമായി അടുപ്പത്തിലാവുകയും തങ്ങളെ ഉപേക്ഷിച്ച് അയാളുടെ കൂടെ ഇറങ്ങിപ്പോവുകയുമായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. അമ്മയും വീടുവിട്ടിറങ്ങിയതോടെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും വഴിയില്ലാതെ കുട്ടികള്‍ വലഞ്ഞു. അനാഥരായ ഈ കുട്ടികളുടെ സംരക്ഷണം പിന്നീട് അയല്‍പ്പക്കക്കാരുടെ കാരുണ്യത്തിലായിരുന്നു. ഇതിനിടെ അപകടത്തില്‍പെട്ട് ശിവയുടെ കണ്ണിന് സാരമായി പരിക്കേല്‍ക്കുകയും കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. ചികില്‍സിക്കാന്‍ പണമില്ലാത്തതിനാല്‍ ശിവയുടെ കണ്ണിന്റെ അസുഖം ഇപ്പോഴും ഭേദമായിട്ടില്ല. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പിതാവ് രാജയോടൊപ്പം നാട്ടുകാര്‍ കുട്ടികളെ നിര്‍ബന്ധിച്ച് ജനസേവ ശിശുഭവനിലേക്ക് പറഞ്ഞുവിടുകയായിരുന്നു. കുട്ടികളുടെ ദയനീയ സ്ഥിതി മനസിലാക്കിയ ജനസേവ അധികൃതര്‍ കുട്ടികളുടെ നിയമപ്രകാരമുള്ള സംരക്ഷണത്തിനായി അവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കുട്ടികള്‍ക്ക് വിദ്യാഭ്യാസം അടക്കമുള്ള സംരക്ഷണം നല്‍കുമെന്ന് ശിവക്ക് വിദഗ്ധ ചികില്‍സ നല്‍കുമെന്നും ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.


6              ചേര്‍ത്തല: മുപ്പത്തിരണ്ടുകാരി ഇരുപത്തിരണ്ടുകാരനൊപ്പം ഒളിച്ചോടി. അരൂരിലെ ചെമ്മീന്‍ സംസ്‌കരണ ഫാക്‌ടറിയില്‍ ജോലി ചെയ്‌തുവരികയായിരുന്ന കടക്കര സ്വദേശിനിയായ വീട്ടമ്മയാണ്‌ കമ്പനിയിലെ ഡ്രൈവറായ വൈക്കം ടി.വി. പുരം സ്വദേശിയോടൊപ്പം ഒളിച്ചോടിയത്‌.ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച്‌ കഴിഞ്ഞ 29-നാണ്‌ ഇവര്‍ വീടുവിട്ടത്‌. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്‌ പട്ടണക്കാട്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഗുരുവായൂരുള്ളതായി സൂചന ലഭിച്ചു.

7              വള്ളിക്കുന്ന്: വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് ഭാര്യയുടെ അവിഹിത ബന്ധം കൈയ്യോടെ പിടികൂടി. വള്ളിക്കുന്ന് അത്താണിക്കലിന് സമീപത്താണ് സംഭവം നടന്നത്. രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയാണ് ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ 25കാരനുമായി അവിഹിത ബന്ധം പുലര്‍ത്തിയത്.

ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുടെ ഭര്‍ത്താവ് ഏറെ നാളായി വിദേശത്താണ്. ഭാര്യയ്‌ക്ക് ബന്ധുവുമായുള്ള അവിഹിത ബന്ധം നേരത്തെ മനസ്സിലാക്കിയ ഭര്‍ത്താവ് യുവതിയ്‌ക്ക് താക്കീത് നല്‍കിയിരുന്നു. നാലുമാസം മുമ്പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്ന് വന്നുപോയത്. ഭര്‍ത്താവ് പോയ ശേഷം ബന്ധു വീണ്ടും എത്തിത്തുടങ്ങി. മക്കള്‍ സ്‌കൂളില്‍ പോയാല്‍ പത്ത് മണിയോടെ എത്തുന്ന കാമുകന്‍ വൈകുന്നേരം മൂന്നോടെ മാത്രമേ തിരിച്ചുപോകാറുള്ളൂ. ഇത് മനസ്സിലാക്കിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ വിവരം ഗള്‍ഫിലേയ്‌ക്ക് വിളിച്ചറിയിച്ചു. തുടര്‍ന്ന് ആരെയും അറിയിയ്‌ക്കാതെ വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് വീടിന്റെ സമീപത്തായി മറഞ്ഞിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞ് കാമുകന്‍ എത്തുന്നതും മുറിയില്‍ കയറുന്നതും ഇടാള്‍ പുറത്തുനിന്ന് വീക്ഷിച്ചു. യുവാവ് മുറിയില്‍ കയറിയെന്ന് ഉറപ്പുവരുത്തിയ ഭര്‍ത്താവ് വേഗം മുറി പുറത്തുനിന്ന് പൂട്ടിയശേഷം നാട്ടുകാരെ വിളിച്ചുകൂട്ടി. സംഭവം പുറത്തറിഞ്ഞതോടെ ആത്മഹത്യ ഭീഷണി മുഴക്കി യുവതി ഓടാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പരപ്പനാടി പോലീസിനെ വിളിച്ചുവരുത്തി. യുവതിയെ ഇനി തന്റെ കൂടെ പൊറുപ്പിക്കാനാവില്ലെന്ന് പൊലീസിനോട് ഭര്‍ത്താവ് തീര്‍ത്തുപറഞ്ഞു. യുവതിയെ ഒരാഴ്‌ചയ്‌ക്കകം വിവാഹം ചെയ്‌തു കൊള്ളാമെന്ന് യുവാവും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ ഭാര്യയെ എന്തുചെയ്യുമെന്നതിന് ഇയാള്‍ മറുപടി പറഞ്ഞിട്ടില്ല.


                         ഉള്പ്പെടുതനെങ്കില്‍ ഇനിയും ഒരുപാടുണ്ട് ............എങ്ങനെയുള്ള ഏതെങ്കിലും ഒരു സംഭവതിലെങ്കിലും കേരളത്തിലെ ഏതെങ്കിലും ഒരു വനിതാ സംഖടനയോ സ്ത്രീവിമോചന പ്രസ്ഥാനങ്ങളോ ഒന്ന് പ്രതികരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല . സ്ത്രീകള്‍ക്ക് എന്തുമാകാം എന്നാണോ ?
         
           വിവാഹിതനായ ഒരു പുരുഷന്‍ മറ്റൊരു സ്ത്രീയോട് അടുതിടപെട്ടാല്‍ അത് അവിഹിത ബന്ധവും മറിച്ച്‌ സ്ത്രീയാണെങ്കില്‍ അത് അവള്‍ക്കു  ഭര്‍ത്താവു സ്നേഹം കൊടുക്കാത്തത് കൊണ്ടുമാനെന്നു വാദിക്കുന്ന ഇരട്ടതാപ്പന് ഇന്നത്തെ ചില സ്ത്രീകള്‍ക്കുള്ളത്.
              ipc 497 adultory എന്നൊരു വകുപ്പുണ്ട് . സംഗതി അവിഹിതം തന്നെ. വിവാഹിതയാണെന്നു അറിഞ്ഞു കൊണ്ട് ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ കുറ്റക്കരനാണ്. 5 വര്ഷം വരെ ശിക്ഷ കിട്ടാം . അപ്പോഴും അതില്‍ ഉള്‍പ്പെട്ട സ്ത്രീ പതിവൃതയും നിരപരാധിയും . എന്തൊരു വിരോധഭാസമാണിത് .

                      യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്നത് സ്ത്രീ പീടനമല്ല പരുഷ പീടനമാനെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യമാണ് .
                       
                    എത്രയെത്ര കുടുംബങ്ങളാണ് ചില സ്ത്രീകളുടെ ഇത്തരം പ്രവൃത്തികളില്‍ തകര്‍ന്നു കൊണ്ടിരിക്കുന്നത്.  എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ മറ്റൊരലോപ്പം ഇറങ്ങിപ്പോയി എന്നിട്ട് ഗര്‍ഹികപീടനതിനു അയാള്‍ക്കെതിരെ കേസ് കൊടുത്തു . അതറിഞ്ഞു അവരുടെ വക്കെലിനെ പോയി കണ്ടു സംസാരിച്ചപ്പോള്‍ 15 ലക്ഷം രൂപ കൊടുത്താല്‍ കേസ് പിന്‍വലിക്കാം എന്നു വക്കില്‍ പറഞ്ഞു. അതിനവള്‍ ഇപ്പൊ മറ്റേ ആളിന്റെ കൂടെയല്ലേ എന്ന് ചോദിച്ചപ്പോ " രേഖയില്‍ ഇപ്പോഴും നിങ്ങളുടെ ഭാര്യ അല്ലെ , അത് കൊണ്ട് കൊടുക്കണം എന്നാണ് ആ വക്കില്‍ പറഞ്ഞത്"  ഇങ്ങനെയുള്ളവന്മ്മാരെ നടുകടതുകയല്ലേ വേണ്ടത് . നീതിയെ വ്യഭിചരിക്കുന്ന അപൂര്‍വ്വം ചില വക്കിലന്മാരും ഈ കച്ചവടത്തിന് കൂട്ടാണ് ,
                        കാമുകന്റെ കൂടെ താമസിക്കുന്ന ഭാര്യക്ക്‌ ഭര്‍ത്താവു ചെലവിനു കൊടുക്കണം , ഇന്ത്യയില്‍ അല്ലാതെ മറ്റൊരിടത്തും ഇങ്ങനെ കാണില്ല
                   ഇവിടെ പുരുഷന് നീതി കിട്ടുന്നില്ല ., എല്ലാം സ്ത്രീകള്‍ക്ക് മാത്രം . അവര്‍ക്കെന്തും ചെയ്യാം എന്ത് തോന്ന്യവാസം കാണിച്ചാലും ഭര്‍ത്താവു ചോദിയ്ക്കാന്‍ പാടില്ല . എന്നാല്‍ പീഡനം ......................തീര്‍ന്നു അവന്റെ അമ്മയും അച്ഛനും പെങ്ങന്മ്മാരും എല്ലാം കോടതി കയറിയിറങ്ങണം . .................അവന്റെ കണ്ണീരിനും വേദനക്കും ഒരു വിലയുമില്ല ,
                  ഒരിക്കലും ഞാന്‍ പറയുന്നതില്‍ എല്ലാ സ്ത്രീകളെയും ഉള്‍പ്പെടുത്തിയിട്ടില്ല. അപൂര്‍വ്വം ചില സ്ത്രീകള്‍ അവരെപ്പട്ടിമാത്രമാണ്‌ ഈ പറയുന്നതെല്ലാം. ഞാന്‍ അനുഭവിച്ചതാണ്‌ അത് കൊണ്ട് അതിന്റെ വേദന എനിക്കറിയാം .
                   ചില സ്ത്രീകളുടെ  അവിശുദ്ധ ബന്ധങ്ങള്‍ കൊണ്ട് മാത്രം കൊല്ലപ്പെട്ടിട്ടുള്ളതും ജീവിതം ഇല്ലതയതുമായ എത്രയെത്ര പുരുഷന്മ്മാര്‍ , അനന്തരാമന്‍ മുതല്‍ നീരജ് ഗ്രൂവേര്‍ വരെ.


അവള്‍ അപ്പോഴും വിശുദ്ധ , കുറ്റം എല്ലാം ആനുങ്ങളുടെത് , .............................
അല്ലയോഒ പുരുഷന്മ്മാരെ , പോയി ചാവാന്‍ നോക്ക് , അവള്‍ ജീവിക്കട്ടെ , അവള്‍ക്കു മാത്രമേ ജീവിക്കാന്‍ അര്‍ഹത ഉള്ളു . കാരണം അവള്‍ സ്ത്രീയാണ് ,നീ ഒരു പുരുഷനും .....................